സ്വന്തംലേഖകന്‍
കോഴിക്കോട്: സ്വഭാവദൂഷ്യം മാറ്റാന്‍ അടിയന്തിര പരിശീലനം നല്കുന്നതിനു മുമ്പ് തന്നെ പോലീസിനുള്ളിലെ അസംതൃപ്തരുണ്ടോയെന്നറിയാന് ഇന്റജിലന്‍സ് സര്‍വേ നടത്തി. ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് സ്റ്റേഷനുകളില്‍ നിന്നും പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തിയത്.
സര്‍വേ റിപ്പോര്‍ട്ടുകള്‍ റേഞ്ച് എസ്പിമാര് ക്രോഡീകരിച്ച് ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാറിനു കൈമാറിയിയിട്ടുണ്ട്. സര്‍വേ വിശദമായി പഠിച്ച ശേഷം സര്‍ക്കാറിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിവൈഎസ്പി റാങ്ക് മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ വരെ സര്‍വേയുടെ ഭാഗമാക്കിയിട്ടുണ്ട്. ജോലിയിലുള്ള സംതൃപ്തിയെ കുറിച്ചാണ് പ്രധാനമായും ചോദ്യം .
യഥാസമയം സ്ഥാനകയറ്റം ലഭിക്കുന്നുണ്ടോയെന്നും അനുമോദനങ്ങളിലും അവാര്‍ഡുകളിലും തൃപ്തരാണോയെന്നും ജോലി സമ്മര്‍ദ്ധം കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ടോയെന്നുമുള്പ്പെടെ 50 ഓളം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയാണ് സര്‍വേ നടത്തിയത്. ഇന്റലിജന്‍സിന്റെ ഓരോ റേഞ്ചുകളിലും ഓരോ സ്റ്റേഷന്റേയും ചുമതല വഹിക്കുന്ന ഫീല്‍ഡ് സ്റ്റാഫാണ് പ്രത്യേക ചോദ്യാവലിയടങ്ങുന്ന ഫോറം പൂരിപ്പിക്കാന്‍ നല്കിയതും അവ ശേഖരിക്കുകയും ചെയ്തത്.
ഒരു സ്റ്റേഷനില്‍നിന്ന് നാലോ അഞ്ചോ പേരില്‍ നിന്നും മാത്രമാണു സര്‍വേ എടുത്തത്. സര്‍വേയില്‍ പങ്കെടുത്ത പോലീസുകാരുടെ പേര് ഒരിടത്തും വ്യക്തമാക്കിയിട്ടില്ല.ഒരു മാസം മുമ്പു തന്നെ പോലീസിനുള്ളിലെ അസംതൃപ്തരെ കണ്ടെത്താനുള്ള സര്‍വേ നടപടികളെ കുറിച്ച് ആലോചിച്ചിരുന്നതായാണ് വിവരം. പോലീസിന് ചീത്തപ്പേരുണ്ടാക്കുന്നത് അസംതൃപ്തരാണെന്നാണ് സേനയ്ക്കുള്ളിലെ പൊതുഅഭിപ്രായം.
ഈ അഭിപ്രായങ്ങള്‍ക്കിടെയാണ് സാമ്പിള്‍ സര്‍വേയുമായി ഇന്റലിജന്‍സ് രംഗത്തെത്തിയത്. ഗതാഗത പരിശോധനാ വേളയിലും സമാനമായ മറ്റു സന്ദര്‍ഭങ്ങളിലും പോലീസുകാര്‍ പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം അടിയന്തിര പരിശീലനം നല്‍കിയുന്നു.