കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കാൻ കണ്ണൂർ ഡിസിസി നേതൃത്വത്തെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പോലീസ് ജീപ്പിനു മുന്നിൽ റീത്ത് വച്ചു.
മൃതദേഹത്തിന് മുന്നിൽ വന്ന പോലീസിന്റെ എസ്കോർട്ട് ജീപ്പ് ആംബുലൻസ് വഴിതിരിച്ചുവിട്ടതായാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
ഇതിനെ തുടർന്ന് കണ്ണൂർ ടൗണിൽ അന്തിമോപചാരമർപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് സാധിച്ചില്ല. തുടർന്ന് എസ്കോർട്ട് പോയ പോലീസ് ജീപ്പിനു മുകളിൽ കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിക്കുകയായിരുന്നു.