വിദ്യാർഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ ചെരിപ്പൂരി അടിച്ച് വനിത പോലീസ് ഉദ്യോഗസ്ഥ. ഉത്തർപ്രദേശിലെ കാണ്‍പൂരിലെ ബിത്തൂർ എന്ന സ്ഥലത്താണ് സംഭവം. നയീം ഖാൻ എന്ന യുവാവാണ് വിദ്യാർഥിനികളോട് മോശമായി പെരുമാറിയത്. ഇവർ ഇതിനെക്കുറിച്ച് പോലീസിനോട് പരാതിപ്പെട്ടു.
ഇവിടേക്ക് എത്തിയ വനിത പോലീസ് ഉദ്യോഗസ്ഥയായ ചഞ്ചൽ ചൗരസ്യ പരസ്യമായി ഇയാളെ ഷൂസ് ഊരി അടിക്കുകയായിരുന്നു. സമീപമുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
ബിത്തൂർ പോലീസ് സ്റ്റേഷനിലെ ആന്റീ റോമിയോ സ്ക്വോഡ് അംഗമാണ് ചഞ്ചൽ ചൗരസ്യ. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.