കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ ചെരിപ്പ്, വടി എന്നിവയുപയോഗിച്ച് ക്രൂരമായി മർദ്ദിച്ച്പോലീസ്. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. അടികൊണ്ടുള്ള വേദനയിൽ നിലത്ത് കിടന്ന പുളയുന്ന ബാലനെ നോക്കി പോലീസുകാർ പൊട്ടിച്ചിരിക്കുകയും ചെയ്തു. ഏറെ ക്രൂരമായ ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിലത്ത് വീണ കുട്ടി ഇവരുടെ കാല് പിടിച്ച് മാപ്പ് ചോദിക്കുകയും മർദ്ദിക്കുന്നത് നിർത്തണമെന്ന് അപേക്ഷിക്കുന്നുണ്ട്. എന്നാൽ അടി നിർത്താൻ അവർ തയാറായില്ല. എന്നാൽ ഇവർ കുട്ടിയെ മർദ്ദിക്കുന്നത് എന്ത് കാരണത്താലാണെന്ന് വ്യക്തമല്ല.
കുട്ടിയെ മർദ്ദിച്ചത് കോണ്‍സ്റ്റബിൾമാരായ മഹേഷ് യാദവും മനീഷ് ഗന്ധർവ് എന്നിവരാണെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്പി വിവേക് സിംഗ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി കമൽനാഥ് അറിയിച്ചു.