പോലീസുകാർ കൂട്ടത്തോടെ തീയറ്ററിൽ; എല്ലാവർക്കും സസ്പെൻഷൻ

ചി​ര​ഞ്ജീ​വി നാ​യ​ക​നാ​യ സെ​യ്റ ന​ര​സിം​ഹ റെ​ഡ്ഡി ക​ണ്ട ഏ​ഴ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ആ​ന്ധ്ര​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ജോ​ലി സ​മ​യ​ത്താ​ണ് ഇ​വ​ർ കൂട്ടത്തോടെ സി​നി​മ കാ​ണാ​ൻ പോ​യ​ത്. തീ​യ​റ്റ​റി​ൽ ഇ​രി​ക്കു​ന്ന സെ​ൽ​ഫി കൂ​ട്ട​ത്തി​ലൊ​രാ​ൾ പകർത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

സി​നി​മ റി​ലീ​സാ​യി ആ​ദ്യ ദി​വ​സം ആ​ദ്യ ഷോ​യ്ക്കാ​ണ് ഇ​വ​ർ ഏ​ഴ് പേ​രും പോ​യ​ത്. ജില്ലയിലെ വ്യ​ത്യ​സ്ത പോ​ലീ​സ് സ്റ്റേ​ഷ​നുകളിൽ ജോലി ചെയ്യുന്ന ഇ​വ​ർ ഏ​ഴ് പേ​രും അവധിക്ക് അപേക്ഷിച്ചിരുന്നില്ല. തുടർന്ന് കോ​യി​ൽ​കു​ന്ത​ള എ​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർന്ന് ഇ​വ​ർ സിനിമ കാണുകയും ചെയ്തു.

പോലീസുദ്യോഗസ്ഥർ തീയറ്ററിൽ ഇ​രി​ക്കു​ന്ന ചി​ത്രം ക​ണ്ട കു​ർ​ണൂ​ൽ എ​സ്പി കെ. ​ഫ​ക്കീ​ര​പ്പ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് പോ​ലീ​സ് സേ​ന​യി​ൽ വ​ള​രെ​യ​ധി​കം തി​ര​ക്കു​ള്ള ദി​ന​മാ​യി​രു​ന്നു ഒ​ക്ടോ​ബ​ർ 2. കൂ​ടാ​തെ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ര​വ​ധി വി​ല്ലേ​ജ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തും ഈ ​ദി​ന​മാ​യി​രു​ന്നു.

അ​നു​മ​തി​യി​ല്ലാ​തെ അ​വ​ധി​യെ​ടു​ത്ത് ഏ​ഴു​പേ​രും സി​നി​മ കാ​ണു​വാ​ൻ പോ​യ​താ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത്.

Related posts