കാക്കിയുടെ ബലവും, സാധാരണക്കാരന്‍റെ പുറവും; യു​വാ​വി​നെ മ​ർ​ദി​ച്ച പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു നി​ർ​ദേ​ശം

അന്പല​പ്പു​ഴ; പോ​ലീ​സി​ന് എ​ന്തും ചെ​യ്യാ​മെ​ന്ന് ക​രു​തി​യാ​ല്‍ നി​യ​ന്ത്രി​ക്കാ​ന്‍ നി​യ​മ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നു​ള്ള​താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പോ​ലീ​സ് കം​പ്ലൈ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ വി​ധി​‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

കാ​ക്കി​യു​ടെ ബ​ല​ത്തി​ല്‍ അ​കാ​ര​ണ​മാ​യി കൈ​കാ​ര്യം ചെ​യ്യപ്പെട്ടതി​ല്‍ മ​നം​നൊ​ന്ത് യു​വാ​വ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് വി​ധി.​ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം.

പു​ന്ന​പ്ര തെ​ക്ക് ആ​റാം വാ​ര്‍​ഡി​ല്‍ ​ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ മ​നോ​ജി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ല​പ്പു​ഴ സൗ​ത്ത് എ​സ്.​ഐ ആ​യി​രു​ന്ന എ​ൻ. കെ ​രാ​ജേ​ഷ്, പ്രൊ​ബ​ഷ​ൻ എ​സ്.​ഐ യാ​യി​രു​ന്ന സാ​ഗ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മ​നോ​ജി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച​ത്.

2017 ലാ​ണ് സം​ഭ​വം. മ​നോ​ജ്  മ​ത്സ്യ​കൃ​ഷി ന​ട​ത്തി​വ​രിക​യായിരുന്നു. ആ​ല​പ്പു​ഴ​യി​ലെ ഒ​രു കു​ള​ത്തി​ല്‍ കൃ​ഷി ചെ​യ്ത മീ​നു​ക​ളെ ബൈ​പ്പാ​സി​ലെ ക്വ​ട്ടേ​ഷ​ന്‍ സം​ഘം പി​ടി​ക്കു​ന്ന​താ​യ വി​വ​രം അ​റി​ഞ്ഞ് മ​നോ​ജ് സ്ഥ​ല​ത്തെ​ത്തി.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സൗ​ത്ത് എ​സ്.​ഐ ആ​യി​രു​ന്ന രാ​ജേ​ഷും സം​ഘ​വും എ​ത്തി മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സം​ഘ​ത്തെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു.

ഇ​വ​ര്‍ പി​ടി​കൂ​ടി​യ മീ​നും ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ശേ​ഷം ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഫോ​ണ്‍വി​ളി​ക​ള്‍ വ​ന്ന​തോ​ടെ പ്ര​തി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ചു.

ദി​വ​സ​ങ്ങ​ള്‍​ക്കുശേ​ഷം ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​യ്ക്കാ​യി മ​നോ​ജി​നെ രാ​ജേ​ഷ് വി​ളി​ച്ചു​വ​രു​ത്തി. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​വു​മാ​യി അ​ടു​ത്ത ബ​ന്ധമുള്ള രാ​ജേ​ഷി​ന്‍റെ വി​ളി​യി​ല്‍ സം​ശ​യം തോ​ന്നി​യ മ​നോ​ജ് ത​ന്‍റെ മൊ​ബൈ​ല്‍ റെ​ക്കോ​ര്‍​ഡി​ല്‍ ഇ​ട്ടി​രു​ന്നു. ഇ​ത് അ​റി​യാ​തെ​യാ​യി​രു​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​നോ​ജി​നെ കൈ​കാ​ര്യം ചെ​യ്ത​ത്. വി​വ​രമറി​ഞ്ഞ് മൊ​ബൈ​ല്‍ കൈ​ക്ക​ലാ​ക്കാ​നും രാ​ജേ​ഷ് ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ചു.

ഇ​തെ​ല്ലാം പോ​ലീ​സ് കം​പ്ലൈ​ന്‍റ് അ​ഥോ​റി​റ്റി​ക്ക് തെ​ളി​വാ​യി ന​ല്‍​കി. തു​ട​ര്‍​ന്നു​ള്ള ​അ​ന്വേഷ​ണ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍  കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടാ​ണ് ഡി​പ്പാ​ർ​ട്ട്മെന്‍റ്ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​ല​പ്പു​ഴ ജി​ല്ലാ പോലീ​സ് മേ​ധാ​വി​ക്കും കൊ​ച്ചി റേ​ഞ്ച് ഐ.​ജി യ്ക്കും ​നി​ർദേ​ശം ന​ൽ​കി​യ​ത്.

ന​ട​പ​ടി സ്വീ​ക​രി​ച്ച വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും  ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സൗ​ത്ത് എ​സ്​ഐ ആ​യി​രു​ന്ന എ​ന്‍.​കെ.​രാ​ജേ​ഷ് പി​ന്നീ​ട് നോ​ര്‍​ത്ത് സി.​ഐ ആ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പുച​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം മാ​റി​യ രാ​ജേ​ഷ് മ​ണ്ണ​ഞ്ചേ​രി സ്റ്റേ​ഷനി​ല്‍ അ​ടു​ത്ത ദി​വ​സം സിഐ ആ​യി ചു​മ​ത​ല​യേ​ല്‍​ക്കാ​ന്‍ ഇ​രി​ക്കെ​യാ​ണ് അ​ച്ച​ട​ക്കന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യി​രി​ക്കു​ന്ന​ത്. മ​നോ​ജി​നു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ചാ​ൾ​സ് ഐ​സ​ക്ക്, അ​സ്ഹ​ർ അ​ഹ​മ്മ​ദ്‌ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Related posts

Leave a Comment