കണ്ണൂർ: ഒന്നര വർഷം മുന്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പോലീസുകാരൻ പീഡിപ്പിച്ചതായി പരാതി.
മാങ്ങാട്ടുപറന്പ് കെഎപി ഫോർത്ത് ബറ്റാലിയനിലെ ആലക്കോട് പാത്തൻപാറയിലെ നിപിൻ രാജിനെതിരേയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്. ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
വയനാട് വെള്ളമുണ്ട സ്വദേശിനിയായ യുവതിയെ ഒന്നരവർഷം മുന്പ് ഫേസ് ബുക്കിലൂടെ പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
യുവതിയുടെ പരാതിയിൽ വെള്ളമുണ്ട പോലീസ് ബലാത്സംഗകുറ്റത്തിനാണ് കേസെടുത്തത്.