പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരനായ കുമാർ ജീവനൊടുക്കിയ കേസിൽ ഏഴ് പോലീസുകാർ കീഴടങ്ങി. എൻ. റഫീഖ്, എം. മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, വി. ജയേഷ്, കെ.സി. മഹേഷ്, പ്രതാപൻ എന്നിവരാണ് കീഴടങ്ങിയത്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിലാണ് തിങ്കളാഴ്ച രാവിലെ ഇവർ കീഴടങ്ങിയത്.
ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നു. പോലീസുകാര്‍ക്ക് ക്വര്‍ട്ടേഴ്സ് അനുവദിച്ചതില്‍ ചില ക്രമക്കേടുകള്‍ നടന്നതായും കുമാറിന്റെ സാധനങ്ങള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹം അറിയാതെ മാറ്റിയതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കുമാര്‍ ജാതീയമായ ആക്ഷേപത്തിന് ഇരയായെന്നും സഹപ്രവര്‍ത്തകരില്‍ മര്‍ദ്ദനമേറ്റെന്നും കുടുംബം ആരോപിച്ചിരുന്നു.