പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ര്‍​ദ​നം; കൂലിപ്പണിയെടുത്തുപോലും ജീവിക്കാൻ പറ്റുന്നില്ല; മു​ഖ്യ​മ​ന്ത്രി​ക്ക് യു​വാ​വ് പ​രാതി ന​ൽ​കി


കു​ന്ന​ത്തൂ​ർ: പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ര്‍​ദ​ന​മേ​റ്റ​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും അ​വ​ശ​ത​മൂ​ല​വും കൂ​ലി​പ്പ​ണി​യെ​ടു​ത്തു ജീ​വി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് കാ​ട്ടി യു​വാ​വ് മു​ഖ്യ​മ​ന്ത്രി​ക്കു​ൾ​പ്പെ​ടെ പ​രാ​തി ന​ല്‍​കി.

ശാ​സ്താം​കോ​ട്ട വേ​ങ്ങ കാ​വി​ല്‍​തെ​ക്ക​തി​ല്‍ അ​നീ​ഷ് ആ​ണ് പ​രാ​തി​ക്കാ​ര​ൻ. സെ​പ്തം​ബ​ർ ര​ണ്ടി​ന് ഓ​ണ​നാ​ളി​ൽ ത​ന്‍റെ വീ​ടി​ന് മു​ന്നി​ൽ നി​ന്ന​വ​രെ അ​തു​വ​ഴി വ​ന്ന ശാ​സ്താം​കോ​ട്ട പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ചു.

ത​ന്‍റെ വീ​ട്ടി​ല്‍​വ​ന്ന ബ​ന്ധു​ക്ക​ളാ​ണി​വ​ർ എ​ന്ന് പ​റ​ഞ്ഞ​താ​ണ് ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​നീ​ഷി​നെ മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ട് ഓ​ടി​വ​ന്ന് ത​ട​ഞ്ഞ പി​താ​വ് ബാ​ല​ന്‍​പി​ള്ള​യേ​യും പോ​ലീ​സ് മ​ര്‍​ദി​ച്ച​താ​യും വീ​ടി​നു​മു​ന്നി​ലി​ട്ടും ജീ​പ്പി​ല്‍​വ​ച്ചും ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യ​താ​യും പ​രാ​തി​യു​ണ്ട്.

ത​ല​യ്ക്ക് പൊ​ട്ട​ലും ക​ണ്ണി​ന് ഇ​ടി​യേ​റ്റ് ഞ​ര​മ്പ് ത​ക​രാ​ര്‍ മൂ​ലം കാ​ഴ്ച​ഭ്രം​ശം​വും നാ​ഭി​ക്ക് ഗു​രു​ത​ര​മാ​യ ക്ഷ​ത​വും ഏ​റ്റ് ശാ​രീ​രി​ക അ​വ​ശ​ത ഉ​ള്ള​തി​നാ​ൽ ജാ​മ്യം ല​ഭി​ച്ചി​ട്ടും കൂ​ലി​പ്പ​ണി​ക്ക് പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ത​ല്ലി​യ​വി​വ​രം കോ​ട​തി​യി​ല്‍ പ​റ​ഞ്ഞാ​ല്‍ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചാ​ര്‍​ജു ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്രേ. എ​സ്‌​ഐ അ​നീ​ഷ്, എ​എ​സ്‌​ഐ പ്ര​സ​ന്ന​ന്‍, ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു പോ​ലീ​സു​കാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​നീ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment