കല്ലടിക്കോട്: അടിസ്ഥാന ജനവിഭാഗത്തിന്റെ വികസന പുരോഗതി സാധ്യമാക്കുന്നതിനും കഴിയുന്നസഹായങ്ങള് എത്തിക്കുന്നതിനും റോട്ടറി ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ കല്ലടിക്കോട് പോലീസ് സംഘടിപ്പിച്ച വിവിധ ഊരുകളുടെ സൗഹൃദ കൂട്ടായ്മ കാടിന്റെ മക്കള്‍ക്ക് നവ്യാനുഭവമായി. കേക്ക് മുറിച്ചും വസ്ത്രം നല്‍കിയും ഭക്ഷണം വിളമ്പിയും പോലീസ് നല്കിയ സ്നേഹത്തില്‍ ആദിവാസികള്‍ തൃപ്തരായി. വാക്കോട്, മൂന്നേക്കര്‍ ,ശിങ്കന്‍പാറ, ശിരുവാണി മേഖലയിലെ ആദിവാസി കുടുംബങ്ങളെ സ്റ്റേഷനിലേക്ക് ക്ഷണിച്ചു വരുത്തിയാണ് പോലീസ് നന്മയുടെ പുതുവത്സര പരിപാടി ഒരുക്കിയത്.
കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചര്‍ സൗഹൃദ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡി.വൈ.എസ്.പി.സൈതാലി,സ്റ്റേഷന് എസ്.ഐ.രാജേഷ്കുമാര്‍, റോട്ടറി ക്ലബ്ബ് സാരഥികളായ പി.കെ.തുഷാര്‍, പി.അനില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. അസി.പോലീസ് സബ് ഇന്‍സ്പെക്ടര്‍ യുസുഫ് സിദ്ധീഖ് സ്വാഗതവും വി.കെ.ഷൈജു നന്ദിയും പറഞ്ഞു.