പോ​ലീ​സു​കാ​രെ നി​യ​മം പ​ഠി​പ്പി​ക്കാ​ന്‍ ലീ​ഗ​ല്‍ സെ​ല്‍ ആ​രം​ഭി​ക്കു​ന്നു; ‘കോ​ട​തി ക​യ​റാ​ന്‍ “വ​യ്യെ​ന്ന്’ ഡി​ജി​പി ; ​എ​ല്ലാ ജി​ല്ല​ക​ളി​ലും ലീ​ഗ​ല്‍ സെ​ല്‍ പ്ര​വ​ര്‍​ത്തി​ക്കും

സ്വ​ന്തം​ ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രെ​യും പോ​ലീ​സു​കാ​രേ​യും നി​യ​മം പ​ഠി​പ്പി​ക്കാ​ന്‍ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലീ​ഗ​ല്‍​സെ​ല്‍ ആ​രം​ഭി​ക്കു​ന്നു. ഓ​രോ പോ​ലീ​സ് ജി​ല്ല​ക​ളി​ലേ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ കാ​ര്യാ​ല​യ​ത്തി​ലാ​ണു ലീ​ഗ​ല്‍ സെ​ല്‍ ആ​രം​ഭി​ക്കാ​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നി​യ​മ​ത്തി​ല്‍ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നി​യ​മ​പ​രി​ഞ്ജാ​ന​മു​ള്ള ര​ണ്ടു​പേ​രെ​യാ​ണ് സെ​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ നി​യ​മ​ത്തി​ലു​ള്ള അ​റി​വും എ​ഴു​താ​നു​ള്ള പാ​ട​വ​വു​മു​ള്ള​വ​രെ ക​ണ്ടെ​ത്തി​യാ​ണ് സെ​ല്ലി​ല്‍ നി​യ​മി​ക്കേ​ണ്ട​ത്. അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഡി​വൈ​എ​സ്പി​ക്കാ​ണ് സെ​ല്ലി​ന്‍റെ പൂ​ര്‍​ണ ചു​മ​ത​ല ന​ല്‍​കേ​ണ്ട​തെ​ന്നും ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി.

വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ കോ​ട​തി​ക​ള്‍, ട്രി​ബ്യൂ​ണ​ലു​ക​ള്‍, ക​മ്മീ​ഷ​നു​ക​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ള്‍, എ​തി​ര്‍ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ള്‍, റി​പ്പോ​ര്‍​ട്ടു​ക​ള്‍ എ​ന്നി​വ പോ​ലീ​സ് ഫ​യ​ല്‍ ചെ​യ്യാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളും റി​പ്പോ​ര്‍​ട്ടു​ക​ളും കോ​ട​തി​ക്കും മ​റ്റും സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ ഇ​ത് വേ​ണ്ട​ത്ര ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്നി​ല്ലെ​ന്നും ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.

കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ചി​ത​മാ​യി പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നു പോ​ലീ​സ് മേ​ധാ​വി​യു​ള്‍​പ്പെ​ടെ​യു​ള്ള ഉ​യ​ര്‍​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ കോ​ട​ത​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. തു​ട​ര്‍​ന്ന് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​ന​വും പോ​ലീ​സി​ന് കേ​ള്‍​ക്കാ​ണ്ട​താ​യും വ​രു​ന്നു​ണ്ട്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള കോ​ട​തി​യു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാം. എ​ന്നാ​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടും ഇ​ത് ഫ​ല​പ്ര​ദ​മാ​വു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സു​കാ​രെ നി​യ​മ​വും മ​റ്റും പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി ലീ​ഗ​ല്‍ സെ​ല്‍ ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

പോ​ലീ​സ് ക​ക്ഷി​യാ​യു​ള്ള കേ​സു​ക​ളി​ല്‍ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ള്‍ യ​ഥാ​സ​മ​യം സ​മ​പ്പി​ക്കു​ന്നു​ണ്ടെ​ന്ന​ത് നി​രീ​ക്ഷി​ക്കേ​ണ്ട ചു​മ​ത​ല​യാ​ണ് പ്ര​ധാ​ന​മാ​യും ലീ​ഗ​ല്‍ സെ​ല്ലി​നു​ള്ള​ത്. ഓ​രോ കോ​ട​തി കാ​ര്യ​വും സം​ബ​ന്ധി​ച്ച് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​യെ കു​റി​ച്ചും ലീ​ഗ​ല്‍ സെ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ അ​റി​യി​ക്ക​ണം. കോ​ട​തി രേ​ഖ​ക​ളും മ​റ്റും ഡി​ജി​റ്റി​ലാ​യി സൂ​ക്ഷി​ക്ക​ണം.

കേ​സി​ന്‍റെ സം​ഗ്ര​ഹം, കേ​സി​ന്‍റെ അ​ടു​ത്ത പോ​സ​റ്റിം​ഗ് തി​യ​തി, സ​ത്യ​വാ​ങ്മൂ​ല​മോ, സ്‌​റ്റേ​റ്റ്‌​മെ​​ന്‍റോ ന​ല്‍​കേ​ണ്ട തി​യ​തി, കോ​ട​തി പോ​ലീ​സി​ന് ന​ല്‍​കി​യ ഇ​ട​ക്കാ​ല നി​ര്‍​ദേ​ശ​ങ്ങ​ളു​ടേ​യും ഉ​ത്ത​ര​വു​ക​ളു​ടേ​യും വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ഡി​ജി​റ്റി​ല്‍ ഡാ​റ്റ​യി​ല്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ ജോ​ലി​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ ജേ​ര്‍​ണ​ലു​ക​ളും വി​ധി​ന്യാ​യ​ങ്ങ​ളും വാ​യി​ച്ച് മ​ന​സി​ലാ​ക്ക​ണം.

ഇ​തി​നു​ള്ള ഈ ​സാ​ഹ​ച​ര്യം ലീ​ഗ​ല്‍ സെ​ല്‍ ഒ​രു​ക്ക​ണം. കൂ​ടാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ ഓ​രോ മാ​സ​ത്തേ​യും ക്രൈം​കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പോ​ലീ​സി​നെ കു​റി​ച്ചു​ള്ള വി​ധി​ന്യാ​യ​ങ്ങ​ള്‍ നി​യ​മ നി​ര്‍​മാ​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു ല​ഘു​വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ എ​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രും സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും ഡി​ജി​പി അ​യ​ച്ച സ​ര്‍​ക്കു​ല​റി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts