കണ്ണൂർ: പയ്യന്നൂർ ബാറിലെ അഭിഭാഷകനായ കെ.കെ. കുഞ്ഞികൃഷ്ണന്റെ ഡ്രൈവിംഗ് ലൈസൻസ് വാഹന പരിശോധയ്ക്കിടെ വാങ്ങിയശേഷം തിരികെ നൽകാതിരുന്ന എസ്ഐ 5,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കുഞ്ഞികൃഷ്ണന് നഷ്ടപരിഹാരം നൽകിയ ശേഷം പയ്യന്നൂർ സ്റ്റേഷനിൽ അഡീഷൽ എസ്ഐയായിരുന്ന ദാമോദരനിൽ നിന്നും പ്രസ്തുത തുക ഈടാക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറയുന്നു.
അഡീഷണൽ എസ്ഐക്കെതിരേ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം സർക്കാർ തുക നൽകണം. 2016 ഫെബ്രുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം. രാമന്തളി ചിദംബരനാഥ് സ്കൂളിനു സമീപം നടന്ന വാഹന പരിശോധയ്ക്കിടെയാണ് സംഭവം
പുത്തരി ഉത്സവവും ഊട്ടുപുര ഉദ്ഘാടനവും
താഴെചൊവ്വ: മുട്ടോളംപാറ മുത്തപ്പൻ ക്ഷേത്രത്തിന്റെ പുത്തരി ഉത്സവവും ഊട്ടുപുര ഉദ്ഘാടനവും നാല്, അഞ്ച് തീയതികളിൽ നടക്കും. നാലിന് വൈകുന്നേരം നാലിന് ഊട്ടുപുര ഉദ്ഘാടനം സാധു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.പി. വിനോദ് ഉദ്ഘാടനം ചെയ്യും. വി. വിനോദൻ അധ്യക്ഷത വഹിക്കും.
റിട്ട. എഇഒ സി. കൃഷ്ണൻ നായർ ഭദ്രദീപം തെളിയിക്കും. വൈകുന്നേരം അഞ്ചിന് പുത്തരി വെള്ളാട്ടം, അഞ്ചിന് തിരുവപ്പന എന്നിവ നടക്കും. പത്രസമ്മേളനത്തിൽ വി.വിനോദ്, ടി.രമേശൻ, വി.വി.പുരുഷോത്തമൻ, പി.കെ പവിത്രൻ, ഇ.വി.ജനാർദനൻ എന്നിവർ പങ്കെടുത്തു.
.