കോട്ടയം: നഗരത്തിൽ അമ്മയേയും മകളേയും അപമാനിക്കാൻ ശ്രമം. ചോദ്യം ചെയ്തയാളെ അക്രമിച്ചു. ഇത്രയൊക്കെ കാട്ടിക്കൂട്ടി യയാളെ പോലീസ് പിടികൂടിയെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. പണിയെടുക്കാതെ ജയിലിൽ കഴിയാനും നാലു നേരം സുഭിക്ഷ മായ ഭക്ഷണം കഴിക്കാനുമാണു വഴിയെ പോയ അമ്മയേയും മകളേയും അപമാനിക്കാൻ ശ്രമിച്ചതെന്നാണ് പിടിയിലായ ആൾ പോലീസിനു നല്കിയ മൊഴി. ഇതു വിശ്വസിച്ചാണ് പോലീസ് ഇയാളെ വിട്ടയച്ചത്.
നഗരത്തിൽ ആക്രി പെറുക്കി നടക്കുന്ന കൊല്ലം ആദിച്ചനെല്ലൂർ പുന്നുവിള ഷാജഹാനെ(47)യാണ് ഇന്നലെ രാത്രിയിൽ തിരുന ക്കര ബസ് സ്റ്റാൻഡിനു മുന്പിൽ റോഡു മുറിച്ചു കടക്കാൻ ശ്രമിച്ച അമ്മയേയും മകളേയും അപമാനിക്കാൻ ശ്രമിച്ചതിനു പിടികൂടി യത്. സംഭവം ചോദ്യം ചെയ്തയാളെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വിചിത്രമായ മറുപടി ലഭിച്ചത്.
ഒടുവിൽ പോലീസിനു ഇയാളൊരു തലവേദനയാകുമെന്ന് കരുതി പ്രതിയെ ആൾ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു വെന്നാണ് പറയുന്നത്. റോഡ് മുറിച്ചുകടക്കുന്പോൾ അമ്മയേയും മകളേയും ഇയാൾ അശ്ലീല ചേഷ്ടകൾ കാട്ടി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട യുവാവ് ചോദ്യം ചെയ്തു. ഇതോടെ മദ്യപൻ യുവാവിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
തുരുന്പിച്ച കത്തി വീശിയശേഷം അസഭ്യവർഷം ആരംഭിച്ചതോടെ സംഭവം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നു കൂടുതൽ പോലീസ് എത്തി ഇയാളെ കീഴ്പ്പെടുത്തു കയായിരുന്നു. എന്നാൽ പിടിയിലായ ആൾ പറഞ്ഞതു വിശ്വസിച്ച് ജാമ്യത്തിൽ വിട്ടയച്ചത് എന്തിനെന്ന ചോദ്യമുയരുന്നു.