കോഴിക്കോട്: വനിത ഹോസ്റ്റലിനടുത്ത് വച്ച് വിദ്യാർഥിയെ എസ്ഐ മർദിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികളുടെ മാർച്ച്. കോഴിക്കോട് മെഡിക്കൽ കോളജ് എസ്ഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസ് മർദനത്തിൽ കഴുത്തിലെ എല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ വിദ്യാർഥിക്ക് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ആരോപണം എസ്ഐ നിഷേധിച്ചിരുന്നു.