ചവറ: തേവലക്കര പുത്തൻസങ്കേതത്തിൽ പോലീസുകാരനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. കോയിവിള പുത്തൻസങ്കേതം ചുനയ്ക്കാട്ട് വയലിൽ കുക്കു എന്ന് വിളിക്കുന്ന വിഷ്ണു ലാലാ (27)ണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്.
ആനപ്പാപ്പാനായ ഇയാൾ ശക്തികുളങ്ങരയിൽ ആനപാപ്പാൻമാർ താമസിക്കുന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുകയായിരുന്നു. ചവറ സിഐയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എസ്ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ കോടതി ഹാജരാക്കി റിമാന്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പുത്തൻസങ്കേതം ശബരിയിൽ അനന്തു (20) വിനെ നേരത്തെ പിടികൂടിയിരുന്നു.
കഴിഞ്ഞ എട്ടിന് രാത്രി 11 നാണ് പുത്തൻസങ്കേതം കൊയ്പ്പിനാൽ വീട്ടിൽ ഹസൻ കുഞ്ഞിനെ വീടിന്റെ വാതിൽ തകർത്ത് അക്രമി സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. പോലീസുക്കാരനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം തെളിവെടുപ്പിൽ കണ്ടെടുത്തു.