വിലങ്ങ് വെച്ച് ക്രൂരമായി മർദിച്ചു, തല ഭിത്തിയിലിടിപ്പിച്ചു; കൈ കാണിച്ച സ്ഥലത്ത് നിന്ന് മാറ്റി വണ്ടി നിർത്തിയത് ഇഷ്ടപ്പെട്ടില്ല; കാ​ന്‍​സ​ര്‍ രോ​ഗി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം

കൊ​ല്ലം: കൊ​ല്ലം അ​ഞ്ച​ലി​ല്‍ കാ​ന്‍​സ​ര്‍ രോ​ഗി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം. അ​ഞ്ച​ൽ ക​രു​കോ​ൺ സ്വ​ദേ​ശി രാ​ജേ​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഓ​ട്ടോ നി​ര്‍​ത്തി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ക്രൂ​ര​ത. കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യ രാ​ജേ​ഷി​ന്‍റെ തോ​ളെ​ല്ലി​ന് ഗു​രു​ത​ര​പ​രു​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു പോ​ലീ​സ് അ​തി​ക്ര​മം.

അ​ഞ്ച​ല്‍ ജം​ഗ്ഷ​നു സ​മീ​പ​ത്താ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ഹോം ​ഗാ​ര്‍​ഡ് കൈ​കാ​ണി​ച്ച​ത്. മു​ന്നി​ല്‍ മ​റ്റൊ​രു വാ​ഹ​നം ഉ​ള്ള​തി​നാ​ല്‍ വ​ണ്ടി മു​ന്നോ​ട്ട് നീ​ക്കി​യാ​ണ് നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ ഹോം ​ഗാ​ര്‍​ഡ് ഉ​ട​നെ വ​ണ്ടി​യി​ല്‍ ക​യ​റി താ​ക്കോ​ല്‍ ഊ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് രാ​ജേ​ഷ് പ​റ​യു​ന്നു. തു​ട​ര്‍​ന്ന് വ​ണ്ടി​യു​മാ​യി അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ ഉ​ട​നെ അ​ക​ത്തേ​ക്ക് ത​ള്ളി​യ​പ്പോ​ള്‍ ത​ല ചു​വ​രി​ലി​ടി​ച്ചു. കൈ​ക​ളി​ൽ വി​ല​ങ്ങു​വ​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു. ക്യാ​ന്‍​സ​ര്‍ രോ​ഗി​യാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് പ​റ​ഞ്ഞി​ട്ടും കേ​ള്‍​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്നും രാ​ജേ​ഷ് പ​റ​യു​ന്നു.

Related posts