കൊച്ചി: ധിക്കാരപരമായി പെരുമാറിയതിന്റെ പേരിൽ പ്ലസ് ടു വിദ്യാർഥിയുടെ ചെകിട്ടത്തടിച്ച സംഭവത്തിൽ ഫോർട്ടുകൊച്ചി എസ്ഐ ആന്റണി ജോസഫ് നെറ്റോയ്ക്കെതിരേ വകുപ്പുതല നടപടിക്കു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് മൂന്നുമാസത്തിനകം ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണറോടു കമ്മീഷൻ ആക്റ്റിംഗ് ചെയർമാൻ പി. മോഹനദാസ് നിർദേശിച്ചു.കഴിഞ്ഞ ജൂലൈ ആറിനാണു ഫോർട്ടുകൊച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പ്ലസ് ടു വിദ്യാർഥിയെ എസ്ഐ മർദിച്ചത്.