കോട്ടയ്ക്കല്‍: സദാചാരപ്പോലീസ് ചമഞ്ഞ് പണം തട്ടിയ യുവാവിന് പോലീസ് കസ്റ്റഡിയില്‍ മര്‍ദനം ഏറ്റതായി പരാതി. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് എആര്‍ നഗര്‍ അരീത്തോട് സ്വദേശി ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ യുവാവിനെ മർദിച്ചിട്ടില്ലെന്നും വയറുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സദാചാരപ്പൊലീസ് ചമഞ്ഞ് ദമ്പതികളില്‍ നിന്ന് പണം തട്ടിയെന്ന് പരാതിയിലാണ് ബഷീറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.