തളിപ്പറമ്പ്: സ്റ്റേഷനില്‍വെച്ച് പ്രതിയെ മര്‍ദിക്കുന്നതിനിടയില്‍ പ്രതിയുടെ വാച്ച് ശരീരത്തില്കൊണ്ട് എസ്ഐക്ക് പരിക്കേറ്റു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസ്. ഇന്നലെ രാത്രി ഹൈവേ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച വായാട്ടെ പാലക്കോടന്‍ നൗഷാദിനെ (40) എസ്ഐ മര്‍ദിച്ചതായാണ് പരാതി.
സ്റ്റേഷനിലെത്തിച്ച നൗഷാദ് മദ്യപിച്ചതായി ആരോപിച്ച് എസ്ഐ മര്‍ദിച്ചതായാണ് ആരോപണം. എന്നാല്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഡ്രൈവറായി ജോലിനോക്കുന്ന നൗഷാദിന് മദ്യപാനശീലം ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നൗഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് എസ്ഐക്കെതിരേ പൊതുസമൂഹത്തില്‍ പരാതികള്‍ വ്യാപകമാകുന്നതിനെതിരെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു.