പാലക്കാട്: നെന്മാറയില് പതിനേഴുകാരനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും കമ്മീഷന് അറിയിച്ചു.
ബാലാവകാശ കമ്മീഷന് കേസിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുന്നത്. കഴിഞ്ഞദിവസമാണ് പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി നെന്മാറ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം വിവാദമായയതോടെ ജില്ലാ പോലീസ് സൂപ്രണ്ട് ആലത്തൂര്‍ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാൻ ആവശ്യപ്പെട്ടിരുന്നു.
ഈ റിപ്പോര്‍ട്ടില്‍ എസ്ഐയും പോലീസും മര്‍ദിച്ചിട്ടില്ലെന്നും കുട്ടിയുടെ പക്കല്‍ കഞ്ചാവുണ്ടോ എന്നു പരിശോധന നടത്തുക മാത്രമാണു ചെയ്തതെന്നുമാണ് സൂചന. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തത്.
മര്‍ദിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്കുമെന്നു കുട്ടിയുടെ പിതാവ് അറിയിച്ചു.