കൊട്ടാരക്കര: പുത്തൂർ സ്റ്റേഷനിലെ എസ്ഐ പ്രവീണിനെ ചുമതലയിൽ നിന്ന് മാറ്റി. ദളിത് യുവാവിനെ ക്രൂരമായി മർദിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. പ്രവീണിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ അഞ്ചോളം പരാതികൾ നിലവിലുണ്ട്.
യൂത്ത് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് മുന്‍ ജന. സെക്രട്ടറി കോട്ടാത്തല പൂതക്കുഴി പടിഞ്ഞാറ്റതില്‍ വി.എസ്.സുധനാണ് മര്‍ദനമേറ്റത്. സഹോദരിയെ മര്‍ദിച്ചെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്ത സുധനെ പോലീസ് മർദിച്ച് അവശനാക്കുകയായിരുന്നു. അബോധാവസ്ഥയിലായ സുധനെ പിന്നീട് ജയിൽ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.