ആലപ്പുഴ: ഭാര്യയുടെ പരാതിയിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച വെണ്മണി എസ്ഐക്കും പരാതി ലഭിച്ചിട്ട് നടപടിയെടുക്കാത്ത ചെങ്ങന്നൂർ സിഐക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ഇരുവർക്കുമെതിരെ പോലീസ് ആക്റ്റിൽ പറയുന്ന പ്രകാരം നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വെണ്മണി മുല്ലശേരിൽ വീട്ടിൽ മധുസൂദനൻനായർ സമർപ്പിച്ച പരാതിയിലാണ് നടപടി. വെണ്മണി സ്റ്റേഷനിലെ മൂന്നു പോലീസുകാർക്കെതിരെയാണ് പരാതി.