പരാതി അന്വേഷിക്കാനെത്തിയ വ​നി​ത സി​ഐ​യെ ആ​ക്ര​മി​ച്ച പ്ര​തി​ക​ള്‍​ക്ക് 13 വ​ര്‍​ഷം തടവും പി​ഴ​യും


മാവേ​ലി​ക്ക​ര: ദു​ര്‍​മ​ന്ത്ര​വാ​ദം ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വ​നി​ത സി​ഐ​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളാ​യ മൂ​ന്നു സ്ത്രീ​ക​ളെ 13 വ​ര്‍​ഷം ത​ട​വി​നും 50,000 രൂ​പ വീ​തം പി​ഴ​യ്ക്കും ശി​ക്ഷി​ച്ച് മാ​വേ​ലി​ക്ക​ര അ​ഡി. ജി​ല്ലാ കോ​ട​തി-3 ജ​ഡ്ജി എ​സ് എ​സ് സീ​ന ഉ​ത്ത​ര​വാ​യി.

ഉ​ള​വു​ക്കാ​ട് വ​ന്‍​മേ​ലി​ത്ത​റ​യി​ല്‍ ആ​തി​ര (ചി​ന്നു-23) ആ​തി​ര​യു​ടെ അ​മ്മ ശോ​ഭ​ന (50), ഇ​വ​രു​ടെ സ​ഹോ​ദ​രി രോ​ഹി​ണി (48) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 13 വ​ര്‍​ഷം ശി​ക്ഷി​ച്ചെ​ങ്കി​ലും ഏ​ഴു വ​ര്‍​ഷം ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി. പി​ഴ​ത്തു​ക​യി​ല്‍ ഒ​രു ല​ക്ഷം മീ​ന​കു​മാ​രി​ക്ക് ന​ല്‍​ക​ണം.

50000 രൂ​പ സ​ര്‍​ക്കാ​രി​ല്‍ കെ​ട്ടി​വയ്​ക്ക​ണം. ആ​ല​പ്പു​ഴ വ​നി​ത സെ​ല്ലി​ല്‍ സി​ഐ ആ​യി​രു​ന്ന മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി ചേ​ലാ​മ്പ്ര പു​ല്ലി​പ്പ​റ​മ്പ് സ്വ​പ്‌​ന വീ​ട്ടി​ല്‍ മീ​ന​കു​മാ​രി​യെ (59) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് വി​ധി.

2016 ഏ​പ്രി​ല്‍ 23 ന് ​വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പാ​ല​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​ള​വു​ക്കാ​ട് വ​ന്‍​മേ​ലി​ല്‍ കോ​ള​നി നി​വാ​സി​ക​ളാ​യ 51 പേ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു മീ​ന​കു​മാ​രി​യും (59) വ​നി​ത സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ ലേ​ഖ​യും ജീ​പ്പ് ഡ്രൈ​വ​ര്‍ ഉ​ല്ലാ​സും അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​ത്.

ആ​തി​ര​യു​ടെ വീ​ട്ടി​ലെ​ത്തി​യ മീ​ന​കു​മാ​രി പ​രാ​തി വാ​യി​ച്ചു കേ​ള്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് മ​ന്ത്ര​വാ​ദ​വും മ​റ്റും നി​ര്‍​ത്തി വി​ദ്യാ​ഭ്യാ​സം തു​ട​ര​ണ​മെ​ന്ന് ആ​തി​ര​യെ ഉ​പ​ദേ​ശി​ച്ച മീ​ന​കു​മാ​രി ഏ​പ്രി​ല്‍ 26 ന് ​വ​നി​ത സെ​ല്ലി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു.

പെട്ടെ​ന്നാ​യി​രു​ന്നു ആ​തി​ര​യു​ടെ​യും ശോ​ഭ​ന​യു​ടെ​യും രോ​ഹി​ണി​യു​ടെ​യും ഭാ​ഗ​ത്തുനി​ന്ന് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് മീ​ന​കു​മാ​രി​യു​ടെ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ പെ​രു​വി​ര​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ മീ​ന​കു​മാ​രി​യെ ലേ​ഖ​യും ഉ​ല്ലാ​സും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ലേ​ഖ​യും ആ​ക്ര​മി​ക്ക​പ്പെ​ട്ടു.

പ​രി​ക്കേ​റ്റ മീ​ന​കു​മാ​രി​യെ ഉ​ട​ന്‍ നൂ​റ​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​റ്റേ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം 89 ദി​വ​സം ഇ​വ​ര്‍ ജോ​ലി​ക്ക് ക​യ​റാ​നാ​വാ​തെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞു. നൂ​റ​നാ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ആ​തി​ര​യെ മാ​ത്രം പ്ര​തി ചേ​ര്‍​ത്താ​ണ് പോലീ​സ് ചാ​ര്‍​ജ് ഷീ​റ്റ് ന​ല്‍​കി​യ​ത്.

പി​ന്നീ​ട് ഉ​ന്ന​ത പൊ​ലീ​സ് അ​ധി​കാ​രി​ക​ള്‍​ക്ക് മീ​ന​കു​മാ​രി ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര സി​ഐ ആ​യി​രു​ന്ന പി. ​ശ്രീ​കു​മാ​ര്‍ 2017 സെ​പ്റ്റം​ബ​ര്‍ 2 ന് ​പു​ന​ര​ന്വേ​ഷ​ണം തുടങ്ങി.

തു​ട​ര്‍​ന്നാ​ണ് ശോ​ഭ​ന​യെ​യും രോ​ഹി​ണി​യെ​യും കൂ​ടി പ്ര​തി ചേ​ര്‍​ത്ത് കോ​ട​തി​യി​ല്‍ ചാ​ര്‍​ജ്ഷീ​റ്റ് ന​ല്‍​കി​യ​ത്. 21 സാ​ക്ഷി​ക​ളെ കേ​സി​ല്‍ വി​സ്ത​രി​ച്ചു.

സ​ത്യം ജ​യി​ച്ചു: മീ​നാ​കു​മാ​രി
മാ​വേ​ലി​ക്ക​ര: ഒ​ടു​വി​ല്‍ സ​ത്യം ജ​യി​ച്ചെ​ന്ന് കേ​സി​ലെ വാ​ദി മീ​ന​ാകു​മാ​രി ഫോ​ണി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. 2020 മെ​യ്മാ​സ​ത്തി​ല്‍ സ​ര്‍​വീ​സി​ല്‍ നി​ന്നു വി​ര​മി​ച്ച് മ​ല​പ്പു​റം ചേ​ലാ​മ്പ്ര​യി​ലെ വീ​ട്ടി​ല്‍ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​ണ് മീ​ന​കു​മാ​രി. വ​ലി​യ ആ​ശ്വാ​സം തോ​ന്നു​ന്നെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് ഏ​താ​നും ദി​വ​സം മു​മ്പാ​ണ് തൃശൂ​രി​ല്‍ നി​ന്ന് സ്ഥ​ലം​മാ​റി​യെ​ത്തി ആ​ല​പ്പു​ഴ വ​നി​താ സെ​ല്‍ സി​ഐ ആ​യി ചു​മ​ത​ല​യേ​റ്റ​ത്. പാ​ല​മേ​ല്‍ എ​ന്ന് കേ​ട്ടി​ട്ടേ​യു​ള്ളു.

മാ​വേ​ലി​ക്ക​ര​യി​ലേ​ക്ക് വ​രു​ന്ന​തു ത​ന്നെ ആ​ദ്യ​മാ​യാ​ണ്. ക​ള​ക്ട​ര്‍ നേ​രി​ട്ടു വി​ളി​ച്ചു പ​റ​ഞ്ഞ ഉ​ട​ന്‍ അ​ന്വേ​ഷ​ണ​ത്തി​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി ആ​തി​ര​യോ​ട് സം​സാ​രി​ച്ച് നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണം ഉ​ണ്ടാ​യ​പ്പോ​ള്‍ പ​ക​ച്ചു പോ​യി. പി​ന്നീ​ട് ചി​കി​ത്സ​യും വി​ശ്ര​മ​വും മ​റ്റു​മാ​യി മൂ​ന്നു മാ​സ​ത്തോ​ളം ജോ​ലി​ക്ക് പോ​കാ​നാ​യി​ല്ല.

Related posts

Leave a Comment