തിരുവനന്തപുരം: കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഗ്രേഡ് എസ് ഐ എസ്.എസ്.സാബുരാജനാണ് സസ്പെൻഷന് പിന്നാലെ മെഡലിന് അർഹനായത്.
261 പൊലീസുകാർക്കാണ് മുഖ്യമന്ത്രിയുടെ സേനാ മെഡൽ പ്രഖ്യാപിച്ചത്.മന്ത്രി പി. രാജീവന് പൈലറ്റ് പോയ എസ് ഐയെ ഇന്നലെയാണ് കമ്മീഷണർ സസ്പെൻസ് ചെയ്തത്.
മന്ത്രിയുടെ എസ്കോര്‍ട്ട് വാഹനത്തിന്റെ റൂട്ട് മാറിയതുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ്.എസ്.സാബുരാജൻ, സിപിഒ സുനിൽ എന്നിവരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്.
പള്ളിച്ചൽ മുതൽ വെട്ട്റോഡ് വ സസ്പെൻഷൻ നടപടിക്കെതിരേ പോലീസ് സേനയില്‍ വ്യാപകമായ അമര്‍ഷമുയരുന്ന സാഹചര്യത്തിലാണ് മെഡൽ നേട്ടവും എത്തുന്നത്.
മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടായെന്നാണ് സസ്പെൻഷൻ സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവില്‍ വ്യക്തമാക്കിയത്.
എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് ഇന്നു വ്യക്തമാക്കി.
ഗതാഗതകുരുക്ക് ഒഴിവാക്കാൻ റൂട്ട് മാറ്റിയെന്നാണ് നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം.