തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയിൽ പർദ്ദയിട്ട് കയറിയ പോലീസുകാരനെതിരെ കേസ്. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നൂർ സമീറിനെതിരെയാണ് തൊടുപുഴ പോലീസ് കേസ് എടുത്തത്.
മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്ക്വാഡിലെ അംഗമായിരുന്ന ഇയാൾ കഞ്ചാവ് മാഫിയയുടെ പക്കൽ നിന്നും കൈകൂലി വാങ്ങിയ കേസിലും പ്രതിയാണ്. രാത്രി എട്ടോടെയായിരുന്ന സംഭവം.
പ്രസവ മുറിയുടെ സമീപത്തായി ഇയാൾ ചുറ്റിക്കറങ്ങിയതു കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ പരിശോധിച്ചപ്പോഴാണ് പുരുഷനാണെന്ന് മനസിലായത്. പെട്ടിഓട്ടോയിലാണ് ഇയാൾ എത്തിയത്. വാഹനത്തിൽ മറ്റൊരാളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.