നാടനടി കടുപ്പും തന്നെ..! ബാറിനു മുന്നിൽ അക്രമം നടത്തിയവരെ പിടിക്കാനെത്തിയ എ​സ്ഐ​യേ​യും പോ​ലീ​സു​കാ​രെ​യും വളഞ്ഞിട്ട് മർദിച്ച കേസിൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ; 20 അംഗ സംഘമാണ് പോലീസുകാരെ മർദിച്ചത്

police-nadnidiക​ഴ​ക്കൂ​ട്ടം: ക​ഠി​നം​കു​ള​ത്തെ ബാ​റി​നു മു​ന്നി​ൽ മ​ദ്യ​പി​ച്ച് അ​ടി​പി​ടി​യും അ​ക്ര​മ​വും ന​ട​ത്തി​യ ശേ​ഷം  ക​ഠി​നം​കു​ളം എ​സ്ഐ​യെ​യും പോ​ലീ​സു​കാ​രെ​യും ആ​ക്ര​മി​ച്ച ഇ​രു​പ​തം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ഠി​നം​കു​ളം ശാ​ന്തി​പു​രം ഷെ​റി​ൻ​ഹൗ​സി​ൽ ബ​ന​ൽ(48), വെ​ട്ടു​തു​റ റി​ൻ​ഷാ​ഹൗ​സി​ൽ രാ​ജു (43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ക്ര​മ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ സി​പി​ഒ അ​നി​ൽ​കു​മാ​റി​നു  ഹൃ​ദ​യാ​ഘാ​തം വ​ന്ന​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തി​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്പതിനു സൈ​നി​ക​ സ്കൂ​ളി​ലെ ഒ​രു പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​സ് ഹോ​ട്ട​ലി​ൽ വ​ന്ന ല്റ്റ​ഫ​ന​ന്‍റ് ജ​ന​റ​ലി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​സ്ഐ ബി​നി​ഷ് ലാ​ലും ര​ണ്ടു പോ​ലീ​സു​കാ​രും അ​വി​ടെ എ​ത്തി​യ​ത്.

ഇ​തി​നി​ട​യി​ൽ ഹോ​ട്ട​ലി​ൽ മു​ന്നി​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടി ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച എ​സ്ഐ​യു​ടെ കൈ​യി​ൽ ക​ടി​ക്കു​ക​യും ഇ​തി​നു​ശേ​ഷം അ​ക്ര​മി​ക​ൾ പി​ടി​കൂ​ടി​യ​വ​രെ മോ​ചി​പ്പി​ക്കു​ക​യും ചെയ്തു.  തു​ട​ർ​ന്ന് എ​സ്ഐ​യേ​യും പോ​ലീ​സു​കാ​രേ​യും സംഘം വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts