തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് അബോധാവസ്ഥയിലായ രണ്ട് യുവാക്കളെ തമ്പാനൂർ പോലീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12.30-ന് ഓവർ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം.
രണ്ട് യുവാക്കൾ പരിക്കേറ്റ് റോഡിൽ കിടക്കുന്നത് അതുവഴിയെത്തിയ പോലീസ് കാണുകയും ഉടൻതന്നെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. തമ്പാനൂർ രാജാജി നഗർ സ്വദേശി ഉണ്ണികൃഷ്ണൻ (26) ആണ് പരിക്കേറ്റവരിൽ ഒരാൾ. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽകോളജ് ആശുപത്രി അധികൃതർ വ്യക്തമാക്കി