കൊല്ലം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനായി കർശന സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ അറിയിച്ചു.സ്റ്റേഷനതിർത്തിയിൽ ടൂവീലർ പട്രോളിംഗ് ശക്തമാക്കുവാനും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ രാത്രി കാല പരിശോധന നടത്തുന്നതിനും സ്ഥിരം കുറ്റവാളികളെ കർശനമായി നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കിൽ കരുതൽ തടങ്കൽ ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുന്നതിനും അവധിക്കാലത്ത് വാഹനാപകടങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിനായി കർശന വാഹന പരിശോധന നടത്തുന്നതിനും തീരുമാനിച്ചു.
പ്രായപൂർത്തിയാകാത്തവരും ലൈസൻസില്ലാത്തവരും വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വാഹന ഉടമയ്ക്കെതിരെ കേസെടുക്കുന്നതാണ്. വാഹനം പരിശോധനയ്ക്കായി കൈ കാണിയ്ക്കുന്പോൾ നിർത്താതിരിക്കുക, ഇരുചക്ര വാഹനങ്ങളിൽ രണ്ട ു പേരിൽ കുടൂതൽ ആൾക്കാർ യാത്ര ചെയ്യുക മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
അവധിക്കാലങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുട്ടികളെ ഒരു സ്ഥലത്തും തനിച്ചു വിടാതിരിക്കുവാനും വെളളക്കെട്ടുകളിലും മറ്റും കളിക്കാൻ വിടാതിരിക്കുവാനും ശ്രദ്ധിക്കണമെന്ന് രക്ഷാകർത്താക്കളോട് നിർദേശിച്ചു. മോഷണങ്ങളും അടുത്തകാലത്ത് ശ്രദ്ധയിൽപ്പെട്ട ചില സംഘടിത കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾ താഴെപറയുന്ന നിർദേശങ്ങൾ പാലിക്കേണ്ട താണ്. ·
രാത്രി സമയങ്ങളിൽ വീടിന്റെ പരിസരങ്ങളിൽ മതിയായ വെളിച്ചം ഉറപ്പുവരുത്തുക. രാത്രി സമയങ്ങളിൽ വാതിലുകളും ജനലുകളും ഭദ്രമായി അടച്ചിടുക. അസമയത്ത് വീടിനു പുറത്ത് നിന്നും ശബ്ദങ്ങൾ കേട്ടാൽ ഒരു കാരണവശാലും വാതിലുകൾ തുറക്കരുത്. ഫോണിലൂടെ അയൽവാസികളുടെ സഹായം തേടുകയും വിവരം പോലീസിൽ അറിയിക്കുകയും ചെയ്യുക. അവധിക്കാല യാത്രകൾക്കായി വീടു പൂട്ടി പുറത്ത് പോകുന്ന അവസരത്തിൽ പോലീസിനെ വിവരം അറിയിക്കുക.
കൂടുതൽ പണവും ആഭരണങ്ങളും വീട്ടിൽ സൂക്ഷിക്കാതിരിക്കുക. റസിഡൻസ് അസോസിയേഷനുകളുടെ മേൽനോട്ടത്തിൽ അതാത് ഏരിയകളിൽ സിസിറ്റിവി സംവിധാനം ഏർപ്പെടുത്തുന്നത് മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിന് സഹായകരമാണെന്നും പരിചയമില്ലാത്ത ആൾക്കാർ സാധനങ്ങളും മറ്റും വിൽക്കാൻ വീട്ടിലെത്തുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും സംശയകരമായി ഇത്തരം ആളുകളെ കണ്ട ാൽ വിവരം പോലീസിൽ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസ് സഹായത്തിനായി ബന്ധപ്പെടേണ്ട നന്പരുകൾ : 100, 0474 2450100, 2450868