ഇനി മുതല്‍ ഈ കളി നടക്കില്ല! സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ നി​റ​യെ ‘വ്യാ​ജ ചി​കി​ത്സ’; ക​ച്ച​വ​ട​ക്കാ​രി​ല്‍ ചി​ല​രും യാ​ത്രാ ഇ​ള​വു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും പോലീസ്‌

കോഴിക്കോട്: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ല​ഭി​ക്കാ​ന്‍ ചി​കി​ത്സ​യു​ടെ പേ​രു​പ​റ​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നാ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് പോ​വു​ന്ന​തെ​ന്നും എ​ഴു​തി​യ സ​ത്യ​വാ​ങ്മൂ​ല​വു​മാ​യാ​ണ് പ​ല​രും പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന നേ​രി​ടു​ന്ന​ത്.

ചി​കി​ത്സ​യ്ക്കെ​ന്നുപ​റ​ഞ്ഞാ​ല്‍ യാ​ത്ര ത​ട​സ​പ്പെ​ടു​ത്തി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന​വ​രെ “നേ​രി​ടാ​നു​ള്ള​ത്’ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​നാ​ണ്.

പ​ല​രും മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ചി​കി​ത്സ​യ്ക്കാ​യി പോ​വു​ക​യാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് ന​ല്‍​കു​ന്ന​ത്.

ഓ​ട്ടോ​യി​ലും ബൈ​ക്കി​ലും കാ​റി​ലു​മെ​ല്ലാം എ​ത്തു​ന്ന​വ​രി​ല്‍ പ​ല​ര്‍​ക്കും ചി​കി​ത്സാ രേ​ഖ​ക​ള്‍ പോ​ലു​മി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ചി​കി​ത്സ​യ്ക്കാ​യി രോ​ഗി​യെ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ങ്കി​ല്‍ റ​ഫ​റ​ന്‍​സ്‌​ലെ​റ്റ​റി​ല്‍ പ്ര​ത്യേ​ക​മാ​യി എ​ഴു​തും.

എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള റ​ഫ​റ​ന്‍​സ് പോ​ലു​മി​ല്ലാ​തെ​യാ​ണ് ആ​ളു​ക​ള്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കെ​ന്ന രീ​തി​യി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ഇ​ന്ന് മു​ത​ല്‍ ഇ​ത്ത​രം രേ​ഖ​ക​ളി​ല്ലാ​ത്ത​വ​രെ ക​ട​ത്തി​വി​ടി​ല്ലെ​ന്നു മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ഐ ബെ​ന്നി​ലാ​ലു അ​റി​യി​ച്ചു.

അ​തേ​സ​മ​യം ക​ച്ച​വ​ട​ക്കാ​രി​ല്‍ ചി​ല​രും യാ​ത്രാ ഇ​ള​വു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ട്.

ക​ട​ക​ള്‍ തു​റ​ന്ന​തി​നുശേ​ഷം ഇ​ടയ്​ക്കി​ടെ വീ​ട്ടി​ലേ​ക്കും മ​റ്റും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി യാ​ത്ര ചെ​യ്യു​ന്നു​ണ്ട്.

അ​നാ​വ​ശ്യ​മാ​യ ഇ​ത്ത​രം യാ​ത്ര​ക​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment