ചെങ്ങന്നൂർ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിലാണ് സംഭവം. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിന് ജീവനുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചത് അനുസരിച്ചാണ് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്.
കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലെത്തിക്കാൻ പോലീസുകാർ ബക്കറ്റുമായി ഓടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
നവജാത ശിശു ബക്കറ്റിൽ! കുഞ്ഞുജീവൻ രക്ഷിക്കാൻ ഓടി പോലീസുകാർ; ഒടുവില്‍…
