നെറികെട്ട പോലീസ്, പാതിരാത്രി നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ജീപ്പില്‍ കയറ്റി പീഡിപ്പിച്ച എഎസ്‌ഐ പിടിയില്‍

policeബംഗളൂരുവില്‍ നിന്ന് പോലീസ് അതിക്രമത്തിന്റെ മറ്റൊരു വാര്‍ത്ത കൂടി. മാനസികാസ്വസ്ഥ്യമുള്ള പെണ്‍കുട്ടിയെ പോലീസ് ജീപ്പില്‍ പീഡിപ്പിച്ചെന്നാണ് പരാതി. എഎസ്‌ഐ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു പോലീസിന്റെ നാണംകെടുത്തിയ സംഭവം. യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ തുമകൂരു റൂറല്‍ എഎസ്‌ഐ ഉമേഷ്, സ്വകാര്യ െ്രെഡവര്‍ എന്നിവരാണ് അറസ്റ്റിലായത്. ഉമേഷിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വനിതാ സംഘടനകളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

രാത്രി ഹോംഗാര്‍ഡിനൊപ്പം ബൈക്കില്‍ പട്രോളിങ് നടത്തവെയാണ് എഎസ്‌ഐ യുവതി തനിയെ നടന്നുപോകുന്നതു കണ്ടത്. വീട്ടിലേക്കു പോവുകയായിരുന്ന യുവതിയോട് വിലാസം ചോദിച്ചറിഞ്ഞ ഇയാള്‍ യുവതിയെ താന്‍ വീട്ടില്‍ എത്തിക്കുമെന്നു സഹോദരനെ ഫോണില്‍ അറിയിച്ചു. എഎസ്‌ഐ സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് ജീപ്പ് വരുത്തിച്ചു. തുടര്‍ന്നു ഹോംഗാര്‍ഡിനെ പറഞ്ഞുവിടുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ വിജനസ്ഥലത്തുവച്ച് യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.

Related posts