അക്രമിസംഘങ്ങളേറ്റുമുട്ടി; പ്രതിയെ വെട്ടാൻ ശ്രമിച്ചത്  തടഞ്ഞ എഎസ്ഐക്ക് പരിക്ക്

കൊ​ല്ലം :അ​ക്ര​മി​സ​ംഘ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രെ പി​ടി​കൂ​ടാ​നെ​ത്തി​യ ക​ൺ​ട്രോ​ൾ റൂം ​എ​എ​സ്ഐ അ​ബ്ദു​ൽ​ക​ലാ​മി​ന് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കി​ളി​കൊ​ല്ലൂ​ർ കു​റ്റി​ച്ചി​റ ജം​ഗ്ഷ​നി​ലെ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ഒാ​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലേ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​നി എ​ന്ന​യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ജോ​ജോ ഓ​ടി​ര​ക്ഷ​പെ​ട്ടു.

സാ​നി​യേ​യും ജോ​ജോ​യേ​യും സം​ഘം വ​ള​ഞ്ഞു​വ​ച്ച് മ​ർ​ദി​ച്ചശേഷം പോലീസിലറിയിക്കുകയായിരുന്നു.പോ​ലീ​സെ​ത്തി സാ​നി​യെ ജീ​പ്പി​ൽ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ ഇ​യാ​ളെ വെ​ട്ടാ​ൻ ശ്ര​മി​ച്ചു. ഇത് ത​ട​യു​ന്ന​തി​നി​ട​യി​ലാ​ണ് അ​ബ്ദു​ൽ​ക​ലാ​മി​ന് വെ​ട്ടേ​റ്റ​ത്.

പ്ര​തി​ക​ൾ ഓ​ടി​ര​ക്ഷ​പെ​ട്ടു. ക​ണ്ടാ​ല​റി​യാ​വു​ന്ന 20ഓളംപേർക്കെതിരെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ബ്ദു​ൽ​കലാം കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

Related posts