തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്പോഴും പോലീസ് പാസിനായി ഓൺലൈൻ സൈറ്റിൽ തിക്കും തിരക്കും തുടരുന്നു.
നിസാര കാര്യങ്ങൾ ഉന്നയിച്ച് അപേക്ഷിച്ചാൽ പാസ് അനുവദിക്കുകയില്ലെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാലും പാസിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല.
ഓൺലൈൻ പാസ് സംവിധാനം ആരംഭിച്ച് ആദ്യ 12 മണിക്കൂറിൽത്തന്നെ ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം വരെ 3,10,535 പേരാണ് പോലീസ് പാസിനായി അപേക്ഷിച്ചതെങ്കിലും 32, 631 പേർക്ക് മാത്രമാണ് അനുവദിച്ചത്.
അതേസമയം ലോക്ക് ഡൗൺ നാലാം ദിവസത്തിലേക്ക് കടന്നപ്പോഴും നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ 2779 പേർക്കെതിരെ കേസെടുക്കുകയും 729 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.