വാളകം : അമ്പലക്കര – ആൽത്തറ മുകൾ പ്രദേശങ്ങളിൽ നാളുകളായി വഴിവിളക്കുകൾ പ്രകാശിക്കാത്തത് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുന്നതിന് കാരണമാവുന്നു. പ്രദേശവാസികൾക്ക് വഴി നടക്കാൻ കഴിയാത്ത സാഹചര്യമാണ്.ദൂരസ്ഥലങ്ങളിൽ നിന്ന് പോലും സാമൂഹ്യ വിരുദ്ധർ ഇവിടെ തമ്പടിക്കുന്നു.
വാളകം എയ്ഡ് പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ഈ പ്രദേശത്ത് പോലീസിന്റെ ശ്രദ്ധ ഇല്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.ഈ സാഹചര്യത്തിൽ വഴിവിളക്കുകൾ കൂടി കത്താതായതോടെ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുകയാണ്.
അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാളകം പൗരസമിതി അഭിപ്രായപ്പെട്ടു. പൗരസമിതി പ്രവർത്തകരായ മാമ്പുഴ അലക്സാണ്ടർ ,എ കെമനോഹരൻ, പ്രിൻസ് ഫിലിപ്പ്, മുരളീധരൻ എന്നിവർപ്രസംഗിച്ചു.