കൊച്ചി: ആഭ്യന്തരവകുപ്പിനും പോലീസിനുമെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സിപിഎം സമ്മേളന പ്രതിനിധികളുടെ രൂക്ഷവിമര്‍ശനം. വികസനരേഖയുടെ ചര്‍ച്ചയിലായിരുന്നു വിമര്‍ശനങ്ങള്‍.
പോലീസ് പക്ഷപാതപരമായി പെരുമാറുന്നു, ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം പോലീസ് മറികടക്കുന്നു, പോലീസിന്റെ വീഴ്ച സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
പോലീസ് നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കണമെന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും കാഴ്ചപ്പാട് സേനയിലെ ചില മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ദുര്‍വിനിയോഗം ചെയ്യുന്നു.
പാര്‍ട്ടിക്കാര്‍ക്കു പോലീസില്‍നിന്നു നീതി കിട്ടുന്നില്ലെന്ന പരാതിയും ചിലര്‍ ഉന്നയിച്ചു.നേരത്തേ പ്രവര്ത്തനറിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയിലും പോലീസിനെതിരേ പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.
പോലീസിനെതിരായ വിമര്‍ശനങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ചര്‍ച്ചയില്‍ ആരും ഒന്നും പറഞ്ഞില്ലെന്നായിരുന്നു മറുപടി.
പറയാന്‍ പേടിയാണോയെന്നു ചോദിച്ചപ്പോള്‍ ഈ പാര്‍ട്ടിയില്‍ ആര്‍ക്കും ആരെയും പേടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പോലീസിന്റെ ഭാഗത്തുനിന്ന് ഒറ്റപ്പെട്ട വീഴ്ചകള്‍ ഉണ്ടായെങ്കില്തന്നെ പാര്‍ട്ടി അത ു തിരുത്തുമെന്നും കോടിയേരി വ്യക്തമാക്കി.