കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ചു നടത്തിയ ചോദ്യം ചെയ്യലിനോട് കാവ്യ പൂര്‍ണമായും സഹകരിച്ചെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ കേസിന്റെ ഭാവി നിര്‍ണയിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നും സൂചനയുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചു മണിവരെ നീണ്ടു. മാധ്യമങ്ങളില്‍ നിന്നും മറച്ചുവച്ചായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍. കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ചൊവ്വാഴ്ച പോലീസ് സംഘമെത്തി കാവ്യയെ ചോദ്യം ചെയ്തത്. പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നതിനെത്തുടര്‍ന്നാണ് കാവ്യയുടെ സൗകര്യം കൂടി പരിഗണിച്ച് പൊലീസ് ആലുവയിലെ വസതിയില്‍ എത്തിയത്.