നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ രാജു ജോസഫിന്റെ കൈയ്യില്‍; പ്രതീഷ് ചാക്കോയുടെ ജൂനിയറിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസവും രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചാണ് രാജുവിനെ ചോദ്യം ചെയ്തത്.

 

 

Related posts