പാലക്കാട്: പോലീസ് റെയ്ഡ് ആളുകളെ കൂട്ടി കോണ്ഗ്രസ് അട്ടിമറിച്ചുവെന്നും അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണിതെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയിൽ പരിശോധന നടത്തിയിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് എൻറെ വാഹനം പോലും പരിശോധിച്ചിട്ടുണ്ട്.എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്? അത് സ്വഭാവികമായ കാര്യമാണ്.
എന്നാൽ കാര്യങ്ങൾ ഇങ്ങനെയായിട്ടും വസ്തുതകൾ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നത്.രണ്ട് നേതാക്കളുടെ മുറിയിൽ മാത്രമല്ല പരിശോധന നടത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ മുറിയിലാണ് പോലീസ് പരിശോധന നടത്തിയത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു. വനിത പോലീസ് എത്തിയശേഷമാണ് പരിശോധ നടത്തിയതെന്നും കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും എം ബി രാജേഷ് പറഞ്ഞു.