ലക്നോ: പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത് യുവാവ് അറസ്റ്റിൽ.
ഉത്തർപ്രദേശിലെ ബറേലിയിലാണു സംഭവം. വനിതാ കോൺസ്റ്റബിൾ ജൂലൈ 13ന് കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് പീഡനം, വഞ്ചന എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോടു പറഞ്ഞു. ഇയാൾക്കെതിരേ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.