തിരുവനന്തപുരം: കേരള പോലീസിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പോലീസിൽ രാഷ്ട്രീയ പ്രവർത്തനം വർധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ഡിജിപി ടി.കെ. വിനോദ് കുമാർ പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് റിപ്പോർട്ട് കൈമാറി.
പോലീസ് സേനയിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് അസോസിയേഷനുകൾ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ സംഘടനകൾ ഭരിക്കുന്ന പാർട്ടിയുടെ അനുകൂലികളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പോലീസ് അസോസിയേഷന്റെ യോഗങ്ങളിൽ രക്തസാക്ഷി അനുസ്മരണങ്ങളും മുദ്രാവാക്യം വിളികളും ഉയരുന്നുണ്ടെന്നും റിപ്പോർട്ട് അടിയന്തരമായി പരിഗണിക്കണമെന്നും ഇന്റലിജൻസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ഗൗവരവതരമായി കാണുന്നുവെന്ന് ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി.