ഇവിടുത്തെ പോലീസ് ഇങ്ങനെയാ..! മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ച് പോലീസ് മാതൃകയായി; റോഡിൽ മനുഷ്യജീവനുകൾ പൊലിയാതിരിക്കാനാണ് മുൻകരുതൽ സ്വീകരിച്ചതെന്ന് പോലീസ്

police-roadമണ്ണാർക്കാട്: ശക്‌തമായ മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ച് പോലീസ് മാതൃകയായി . കോഴിക്കോട്– പാലക്കാട് ദേശീയപാതയിലെ മണ്ണാർക്കാട് കോടതിപ്പടി, ചന്തപ്പടി എന്നിവിടങ്ങിൽ രൂപപ്പെട്ട വൻ കുഴികളാണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ ഏതാനും പോലീസുകാർ ചേർന്ന് അടച്ചത്.

വൻ കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് തടയുന്നതായി ഒരു  മുൻകരുതൽ എന്ന നിലയ്ക്കാണ് കുഴികൾ അടയ്ക്കുന്നത് എന്ന് പോലീസുകർ പറഞ്ഞു. പോലീസുകാരുടെ മാതൃക പ്രവർത്തനത്തിന് മികച്ച പ്രതികരണമാണ് ജനങ്ങൾ നൽകിയത്. സിമന്റും മെറ്റലും ഉപയോഗിച്ച് മിശ്രിതം ഉണ്ടാക്കിയാണ് കുഴികൾ അടച്ചത്.

Related posts