സുരക്ഷിതമല്ലാതെ മൂന്ന് പേർ ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ ഡൽഹി പോലീസ് വ്യാഴാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമായി, നിയമലംഘകർക്ക് എങ്ങനെ സൗഹൃദവും വിശ്വാസവും തകർക്കാൻ കഴിയുമെന്നതിനെക്കുറിച്ചാണ് വീഡിയോ വ്യക്തമാക്കുന്നത്.
മൂന്ന് യുവാക്കൾ മാസ്ട്രോ സ്കൂട്ടറിൽ സവാരി ആസ്വദിക്കുന്നതും തുടർന്ന് ഗതാഗതത്തിനിടെ ഒരാൾ പെട്ടെന്ന് തെറിച്ചുവീഴുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. മുന്നിൽ ഇരുന്നയാൾ ഒന്നുകിൽ സ്ഥാനം ക്രമീകരിക്കാനോ അല്ലെങ്കിൽ അവനെ തെറിപ്പിക്കാനോ ശ്രമിച്ചപ്പോൾ അവസാനം ഇരുന്നയാൾ ആകട്ടെ ബാലൻസ് നഷ്ടപ്പെട്ട് റോഡിലേക്ക് വീണു.
വഴിയരികിലെ മറ്റൊരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. റോഡിൽ വീണ ആൾ മുന്നിൽ ഇരുന്ന സുഹൃത്തിൻ്റെ സഹായം തേടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വീണയാൾ സഹായഹസ്തം അപേക്ഷിച്ചെങ്കിലും സുഹൃത്തുക്കൾ രക്ഷിച്ചില്ല.
ഞെട്ടിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ട ഡൽഹി പോലീസ് ഹൃദയസ്പർശിയായ ഒരു നിർദ്ദേശവുമായി റോഡ് സുരക്ഷാ സന്ദേശം കൈമാറി. “നിയമം ലംഘിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്,” വീഡിയോ പോസ്റ്റുചെയ്യുന്നതിനിടയിൽ പോലീസ് കുറിച്ചതിങ്ങനെ.
ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോ അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാരെ ആകർഷിക്കുകയും ചെയ്തു. ട്രാഫിക് നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും അഭിസംബോധന ചെയ്യുന്ന പോലീസ് സംഘത്തിൻ്റെ വിചിത്രമായ രീതിയോട് നെറ്റിസൺസ് പ്രതികരിക്കുന്നത് കണ്ടു. മൂന്നാമത്തെ സീറ്റിലിരുന്ന സുഹൃത്തിന് ആ നിമിഷത്തെ “മോയേ മോയേ” എന്നാണ് കമൻ്റുകൾ വിശേഷിപ്പിച്ചത്.