ലക്നോ: ഉത്തർപ്രദേശിലെ അലിഗഢ് പോലീസ് സ്റ്റേഷനിൽ യുവതിക്കു വെടിയേറ്റു. പാസ്പോർട്ട് വെരിഫിക്കേഷനായി സ്റ്റേഷനിലെത്തിയ ഇസ്രത്തിനാണ് വെടിയേറ്റത്.
എസ്ഐ മനോജ് ശർമ വെടിയുതിർക്കുന്നതും സ്റ്റേഷനിൽനിന്ന യുവതിയുടെ തലയിൽ ബുള്ളറ്റ് പതിക്കുന്നതുമായ ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നു. തലയ്ക്ക് വെടിയേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പാസ്പോർട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പണത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും തർക്കത്തെ തുടർന്നാണ് ഉദ്യോഗസ്ഥൻ വെടിവച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
പോലീസുകാരൻ ഒളിവിലാണ്. ഇയാളെ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.