വെള്ളനാട്: വിഷം കഴിച്ചതിനുശേഷം പോലീസ് സ്റ്റേഷനിൽ പരാതിപറയാനെത്തിയ യുവാവ് കുഴഞ്ഞുവീണു. റസൽപുരം സ്വദേശിയാണ് ആര്യനാട് സ്റ്റേഷനിൽ കുഴഞ്ഞുവീണത്. തുടർന്ന് യുവാവിനെ ആര്യനാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ കാണാൻ അനുവദിക്കാത്തതിലുള്ള മനോവിഷമംമൂലം വിഷം കഴിച്ചതായി യുവാവ് എസ്ഐയെ അറിയിച്ചശേഷമായിരുന്നു കുഴഞ്ഞുവീണത്. ആത്മഹത്യാശ്രമത്തിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
വകുപ്പ് ആത്മഹത്യാശ്രമം..! വിഷം കഴിച്ച് പോലീസ് സ്റ്റേഷന്റിൽ എത്തിയ യുവാവ് കുഴഞ്ഞുവീണു; ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തു
