തിരുവനന്തപുരം: നിയമപരിപാലന കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് തിരുവനന്തപുരം എസിജെഎം കോടതിയുടെ നിരീക്ഷണം.
കേസിലെ രണ്ടാം പ്രതി മനോജിന്റെ അപേക്ഷയാണ് തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി അറിയിച്ചു. ഇത്തരം കേസുകളിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.