പിലിക്കോട്: ഞായറാഴ്ചകളിൽ കുട്ടികളുടെ ചികിത്സയ്ക്കായി ഇനി ആശുപത്രി തേടേണ്ട. പോലീസ് സ്റ്റേഷനിൽ ഇതിനായി സൗകര്യമുണ്ട്. ചന്തേര ജനമൈത്രി പോലീസ് സ്റ്റേഷനിലാണ് താലോലം ചൈൽഡ് ഫ്രണ്ട്ലി ക്ലിനിക്ക് ആരംഭിച്ചത്.
ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ ചെറുവത്തൂർ ഗവ. കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജൻ ഡോ. കെ. പ്രവീണ്‍ കുമാർ പോലീസ് സ്റ്റേഷനിലെ ക്ലിനിക്കിൽ കുട്ടികളെ പരിശോധിക്കും.
ഞായറാഴ്ചകളിൽ പ്രധാന ആശുപത്രികളിൽ പോലും സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ല. ഈ ആശയമാണ് ജനമൈത്രി പോലീസ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ ചൈൽഡ് ഫഫ്രണ്ട്ലി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ഫൗസിയ, മാധവൻ മണിയറ, ചന്തേര എസ്ഐ വിപിൻ ചന്ദ്രൻ, പഞ്ചായത്തംഗം ഇഷാം പട്ടേൽ, ഡോ. കെ. പ്രവീണ്‍കുമാർ, കെ.വി. ജോസഫ്, പി.പി. മഹേഷ്, എൻ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.