പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ന​​വീ​​ക​​ര​​ണം: ഒ​​ന്‍​പ​​തു വ​​ര്‍​ഷ​​ത്തി​​നി​​ടെചെ​​ല​​വ​​ഴി​​ച്ച​​ത് 16.38 കോ​​ടി രൂ​​പ

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ള്‍​ക്കു പു​​തി​​യ കെ​​ട്ടി​​ടം നി​​ര്‍​മി​​ക്കു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​വി​​ക​​സ​​ന​​ങ്ങ​​ള്‍​ക്കു ക​​ഴി​​ഞ്ഞ ഒ​​ന്‍​പ​​തു വ​​ര്‍​ഷം സ​​ര്‍​ക്കാ​​ര്‍ ചെ​​ല​​വ​​ഴി​​ച്ച​​ത് 16.38 കോ​​ടി രൂ​​പ. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് സ്റ്റേ​​ഷ​​ന് പു​​തി​​യ കെ​​ട്ടി​​ട​​ത്തി​​ന് 1.41 കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വി​​ട്ട​​ത്. തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​ന് 1.08 കോ​​ടി രൂ​​പ ചെ​​ല​​വി​​ല്‍ പു​​തി​​യ കെ​​ട്ടി​​ടം നി​​ര്‍​മി​​ച്ചു.

4.84 കോ​​ടി രൂ​​പ മു​​ട​​ക്കി ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍റെ​​യും 2.10 കോ​​ടി രൂ​​പ മു​​ട​​ക്കി മു​​ണ്ട​​ക്ക​​യം പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍റെ​​യും പു​​തി​​യ കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ നി​​ര്‍​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. 3.50 കോ​​ടി രൂ​​പ മു​​ട​​ക്കി​​യാ​​ണ് കോ​​ട്ട​​യം മു​​ട്ട​​മ്പ​​ല​​ത്ത് പോ​​ലീ​​സു​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കാ​​യു​​ള്ള ക്വാ​​ര്‍​ട്ടേ​​ഴ്സു​​ക​​ളു​​ടെ നി​​ര്‍​മാ​​ണം ന​​ട​​ക്കു​​ന്ന​​ത്.

രാ​​മ​​പു​​രം പോ​​ലീ​​സ് സ്റ്റേ​​ഷ​​ന് 89.44 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ലും ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി ഓ​​ഫീ​​സി​​ന് 63.60 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ലും പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നു 44 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ലും ഈ ​​കാ​​ല​​യ​​ള​​വി​​ല്‍ പു​​തി​​യ കെ​​ട്ടി​​ട​​ങ്ങ​​ള്‍ നി​​ര്‍​മി​​ച്ചു. വൈ​​ക്കം സ്റ്റേ​​ഷ​​നി​​ല്‍ 37.5 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ട്ടാ​​ണ് വി​​ശ്ര​​മ​​മു​​റി സ​​ജ്ജ​​മാ​​ക്കി​​യ​​ത്.

മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി സ്റ്റേ​​ഷ​​ന്‍, പാ​​ലാ ഡി​​വൈ​​എ​​സ്പി ഓ​​ഫീ​​സ്, തി​​ട​​നാ​​ട് സ്റ്റേ​​ഷ​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും സ​​ന്ദ​​ര്‍​ശ​​ക മു​​റി​​ക​​ള്‍ നി​​ര്‍​മി​​ച്ചു. പൊ​​ന്‍​കു​​ന്നം, പാ​​ലാ, കി​​ട​​ങ്ങൂ​​ര്‍, കോ​​ട്ട​​യം ഈ​​സ്റ്റ് സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ശി​​ശു​​സൗ​​ഹൃ​​ദ മു​​റി​​ക​​ള്‍ നി​​ര്‍​മി​​ച്ചു.

കു​​മ​​ര​​കം സ്റ്റേ​​ഷ​​നി​​ല്‍ 20 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ട്ടു ടൂ​​റി​​സം എ​​ക്സ്റ്റ​​ൻ​​ഷ​​ന്‍ സെ​​ന്‍റ​​റും മു​​ണ്ട​​ക്ക​​യം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ ഒ​​ന്‍​പ​​തു ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ട്ടു ഹൈ​​ടെ​​ക് ക​​ണ്‍​ട്രോ​​ള്‍ റൂ​​മും നി​​ര്‍​മി​​ച്ചു.

Related posts

Leave a Comment