ഈ മൗനം ആരെയെങ്കിലും പേടിച്ചിട്ടോ..! നിയമവാഴ്ചയെ വെല്ലുവിളിച്ച് പോലീസ് സ്റ്റേഷനിലെ സിപി എം യോഗം; പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ ക്ലി​പ്പ് സ​ഹി​തം പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെതിരേ യുഡിഎഫ് മാർച്ച്

ക​ൽ​പ്പ​റ്റ: യു​ഡി​എ​ഫ് ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യോ​ഗം ചേ​രു​ക​യും പ്ര​സം​ഗി​ക്കു​ക​യും ചെ​യ്ത സി​പി​എ​മ്മു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഗ​സ്റ്റ് 27നു ​ഐ​എ​ൻ​ടി​യു​സി ക​ന്പ​ള​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് പ​ഞ്ചാ​ര​യെ അ​റ​സ്റ്റു​ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് സി​പി​എ​മ്മു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യോ​ഗം ചേ​രു​ക​യും പ്ര​സം​ഗി​ക്കു​ക​യും ചെ​യ്ത​ത്.

നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യി​ൽ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ ക്ലി​പ്പ് സ​ഹി​തം ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

Related posts