അടുത്ത കാലത്തായി പോലീസുകാരെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല നാട്ടുകാര്‍ക്കുള്ളത്. ഹെല്‍മറ്റ് വേട്ടയും കസ്റ്റഡി മരണവും കുറ്റകരമായ അനാസ്ഥകളുമെല്ലാം അടുത്ത കാലത്തായി അവരെ വേട്ടയാടുന്ന വിഷയങ്ങളാണ്.
അതേസമയം വളരെ സുമനസ്‌കരും ജോലിയോടും വാങ്ങുന്ന ശമ്പളത്തോടും നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമായ പോലീസുകാരും സര്‍വ്വീസിലുണ്ട് എന്നതും വിസ്മരിക്കാനാവില്ല. അതിന് തെളിവാകുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ വിനോദ്കുമാര്‍ കെ. പി. യാണ് വ്യത്യസ്തമായ ഈ സംഭവം വിവരിച്ചിരിക്കുന്നതും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എസ്.ഐ. ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം കുറിപ്പില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ…
ഇന്ന് വളരെ വിചിത്രമായ ഒരു പരാതിയാണ് ബേക്കല്‍ സ്റ്റേഷനില്‍ ലഭിച്ചത്. ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കാപാറ എന്ന സ്ഥലത്തുള്ള രമേശന്‍ എന്നയാള്‍ നല്‍കിയ പരാതിയാണ് സ്റ്റേഷനിലുള്ള ഏവരേയും അത്ഭുതപ്പെടുത്തിയത്. വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ നല്‍കേണ്ട ഒരു പരാതിയാണ് സ്റ്റേഷനില്‍ നല്‍കിയത്. ചെറിയ ഒരു വീടു പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്.. സഹായിക്കണം… രണ്ടു കുട്ടികളേയും കൊണ്ട് കയറി കിടക്കാന്‍ വേറെ ഇടമില്ല…. അതു കൊണ്ടാണ്….
പരാതിക്കാരനായി വന്നയാളെ കണ്ടപ്പോള്‍ തന്നെ വീട്ടിലെ കാര്യങ്ങള്‍ വളരെ ദയനീയമാണെന്നു മനസ്സിലായി.. ആരോ ഇയാളെ കളിയാക്കാനായി സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടതാണെന്നു മനസ്സിലായി… പക്ഷെ സ്റ്റേഷനിലുള്ള സഹ പ്രവര്‍ത്തകരും സ്റ്റേഷന്‍ പരിധിയില്‍ ഐസ്‌ക്രീം സെയില്‍ നടത്തുന്ന സി.എച്ച് എന്ന വ്യക്തിയും ചേര്‍ന്ന് വീട് പണി പൂര്‍ത്തിയാക്കാന്‍ രമേശന്‍ ആവശ്യപ്പെട്ട തുക നല്‍കിയാണ് അദ്ദേഹത്തെ തിരിച്ചയച്ചത്…. വളരെ ദയ അര്‍ഹിക്കുന്ന ഒരു വ്യക്തിയായതിനാല്‍ സഹകരിക്കാന്‍ ആര്‍ക്കും മടിയുമില്ലായിരുന്നു…. എല്ലാവരുടേയും നല്ല മനസ്സിന് നന്ദി……