തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ഷൂട്ടിംഗ് നിരോധിച്ചു ഡിജിപി. ഇക്കാര്യം വ്യക്തമാക്കി സിഐമാർക്കു ലോക്നാഥ് ബെഹ്റ നിർദേശങ്ങൾ നൽകി.
പോലീസ് സ്റ്റേഷനും പരിസരവും ഷൂട്ടിംഗിനു വിട്ടുനൽകേണ്ടെന്നും പോലീസ് സ്റ്റേഷനുകൾപോലുള്ള അതീവജാഗ്രതാ മേഖലയിൽ സിനിമാ ചിത്രീകരണം പോലെയുള്ള പ്രവർത്തനങ്ങൾ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.
കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ ഷൂട്ടിംഗിന് അനുവാദം നൽകിയത് പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഇക്കാര്യങ്ങൾകൂടി കണക്കിലെടുത്താണു സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം.